‘ജാതി വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നു, മുഴുവൻ പൊട്ടാസ്യം സയനൈഡ്’; രാമചരിതത്തെക്കുറിച്ച് ബിഹാർ മന്ത്രി രാമചരിതത്തെക്കുറിച്ച് വീണ്ടും വിവാദ പ്രസ്താവനയുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ. ജാതി വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രന്ഥമാണ് രാമചരിതം. ഇതിൽ മുഴുവനും ജാതീയതയാണ്. രാമായണത്തെ ആസ്പദമാക്കി തയ്യാറാക്കിയ പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ മുഴുവൻ പൊട്ടാസ്യം സയനൈഡാണെന്നും ചന്ദ്രശേഖർ പറഞ്ഞു.

‘മറ്റ് ഗ്രന്ഥങ്ങളുമായി രാമചരിതത്തെ താരതമ്യം ചെയ്യുമ്പോൾ ഇതിലെ ആശയങ്ങളോട് ഒട്ടും യോജിക്കാൻ കഴിയില്ല. കാരണം ഇതിന്റെ ഉള്ളടക്കം മുഴുവൻ പൊട്ടാസ്യം സയനൈഡാണ്. ഇത് നിങ്ങൾക്കും തോന്നുന്നില്ലേ?. അതുകൊണ്ടുതന്നെ പുസ്തകത്തിന് താൻ എതിരാണ്. ആളുകൾക്ക് ഇതു കേൾക്കുമ്പോൾ തന്നോട് ദേഷ്യം തോന്നിയേക്കാം’ – ഹിന്ദി ദിവസിൽ സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രി പറഞ്ഞു.

‘അമ്പത്തിയഞ്ച് തരം വിഭവങ്ങൾ വിളമ്പുകയും അതിൽ പൊട്ടാസ്യം സയനൈഡ് കലർത്തുകയും ചെയ്താൽ അത് നിങ്ങൾ കഴിക്കുമോ? ഹിന്ദുമതത്തിലെ ഗ്രന്ഥങ്ങളുടെ കാര്യവും ഇതുതന്നെയാണ്’ – ചന്ദ്രശേഖർ പറഞ്ഞു. ബാബ നാഗാർജുനും ലോഹ്യയുമുൾപ്പെടെ നിരവധി എഴുത്തുകാരും ഇതിനെ വിമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എപ്പോഴെല്ലാം രാമചരിതത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ അപ്പോഴെല്ലാം തൻ്റെ തലയ്ക്ക് 10 കോടി രൂപ വിലയിട്ടിട്ടുണ്ടെന്നും ചന്ദ്രശേഖർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling