തൃശൂരിൽ പിതാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും കൊച്ചുമകനും മരിച്ചു

 തൃശൂർ ചിറക്കേക്കോട് പിതാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും കൊച്ചുമകനും മരിച്ചു. മകൻ കൊട്ടേക്കാടൻ വീട്ടിൽ ജോജി  കൊച്ചുമകൻ ടെണ്ടുൽക്കർ എന്നിവരാണ് മരിച്ചത്. മരുമകൾ ലിജി ഗുരുതരാവസ്ഥയിൽ തുടരുന്നു.

ഇന്നു പുലർച്ചെയാണ് ചിറക്കോട് സ്വദേശി ജോൺസൺ മകനെയും മരുമകളെയും കൊച്ചു മകനെയും തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം നടത്തിയത്.മകനും കുടുംബവും ഉറങ്ങുന്ന മുറിയിലേക്ക് പിതാവ് ജോൺസൺ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ടുവർഷത്തോളമായി ജോൺസനും മകനും പല കാര്യങ്ങളിലും തർക്കം ഉണ്ടായിരുന്നതായി അയൽക്കാർ പറയുന്നു.

പോലീസ് നടത്തിയ തിരച്ചിലിൽ വിഷം കഴിച്ച അവശനിലയിൽ ജോൺസനെ വീടിൻറെ ടെറസിൽ നിന്നും കണ്ടെത്തി. തുടർന്ന് ജോൺസനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ ജോജിയും ഇയാളുടെ മകൻ ടെണ്ടുൽക്കറും എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. അപകടത്തിൽ പൊള്ളലേറ്റ ജോജിയുടെ ഭാര്യ ലിജിയുടെ നിലയും ഗുരുതരമായി തുടരുകയാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling