ലോകനേതാക്കള്‍ വരുമ്പോൾ പടുതകെട്ടി മറയ്‌ക്കേണ്ട അശ്രീകരങ്ങളാണോ രാജ്യത്തെ പൗരന്മാര്‍’; എം എ ബേബി
 ജി 20 സമ്മേളനത്തിന്റെ പേര് പറഞ്ഞ് ഡൽഹിയിലെ പാവപ്പെട്ടവർ താമസിക്കുന്ന ചേരികൾ കെട്ടിമറച്ചിരിക്കുകയാണ്. നരേന്ദ്ര മോദിക്കുള്ള അത്രതന്നെ പൗരാവകാശം ഉള്ള മനുഷ്യർ ആണ് എല്ലാവരുമെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി

നിങ്ങളെ ആരും കാണാൻ പാടില്ല, ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളവർ എന്നു പറയുന്നതിലും പൗരാവകാശ ലംഘനം എന്തുണ്ട്. അതിഥികൾ കാണാതെ പടുതകെട്ടി മറയ്ക്കേണ്ട അശ്രീകരങ്ങൾ ആണ് ഇന്ത്യാ രാജ്യത്തെ ഈ പൗരർ എന്ന് പറയുന്നത്ര അപമാനിക്കൽ വേറെ എന്താണ്.

തെരുവിൽ ഉറങ്ങുന്നവരെയും ഭിക്ഷക്കാരെയും ഒക്കെ പൊലീസ് പിടികൂടി ഡൽഹിക്ക് വെളിയിൽ കൊണ്ടു വിട്ടു. തെരുവ് നായ്ക്കളെയും ഈ മനുഷ്യർക്ക് കൊടുക്കുന്ന വിലയിൽ നിന്ന് കാണണം പാവപ്പെട്ടവരോട് മോദിയുടെ സമീപനം. ഈ മനുഷ്യർ ഉയർത്തെഴുന്നേൽക്കുന്ന ഒരു ദിവസം വരിക തന്നെ ചെയ്യും. അന്ന് പ്രജാപതിയുടെ സ്ഥാനം ചരിത്രത്തിൻറെ ചവറ്റുകുട്ടയിൽ ആയിരിക്കുമെന്നും എം എ ബേബി ഫേസ്ബുക്കിൽ കുറിച്ചു.

എം എ ബേബി ഫേസ്ബുക്കിൽ കുറിച്ചത്

ജി 20 സമ്മേളനത്തിന്റെ പേര് പറഞ്ഞ് ഡെൽഹിയിലെ പാവപ്പെട്ടവർ താമസിക്കുന്ന ചേരികൾ ഇതുപോലെ കെട്ടിമറച്ചിരിക്കുകയാണ്. നിങ്ങളെ ആരും കാണാൻ പാടില്ല, ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളവർ എന്നു പറയുന്നതിലും പൗരാവകാശ ലംഘനം എന്തുണ്ട്!
നരേന്ദ്ര മോദിക്കുള്ള അത്രതന്നെ പൗരാവകാശം ഉള്ള മനുഷ്യർ ആണ് ഇവരും! വരുന്ന അതിഥികൾ കാണാതെ പടുതകെട്ടി മറയ്ക്കേണ്ട അശ്രീകരങ്ങൾ ആണ് ഇന്ത്യാ രാജ്യത്തെ ഈ പൗരർ എന്ന് പറയുന്നത്ര അപമാനിക്കൽ വേറെ എന്താണ്!
തെരുവിൽ ഉറങ്ങുന്നവരെയും ഭിക്ഷക്കാരെയും ഒക്കെ പൊലീസ് പിടികൂടി ഡെൽഹിക്ക് വെളിയിൽ കൊണ്ടു വിട്ടു. തെരുവ് നായ്ക്കളെയും! ഈ മനുഷ്യർക്ക് കൊടുക്കുന്ന വിലയിൽ നിന്ന് കാണണം പാവപ്പെട്ടവരോട് മോദിയുടെ സമീപനം.
ഈ മനുഷ്യർ ഉയർത്തെഴുന്നേൽക്കുന്ന ഒരു ദിവസം വരിക തന്നെ ചെയ്യും. അന്ന് പ്രജാപതിയുടെ സ്ഥാനം ചരിത്രത്തിൻറെ ചവറ്റുകുട്ടയിൽ ആയിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling