കുവൈറ്റില്‍ തടഞ്ഞുവച്ച ഇന്ത്യന്‍ നഴ്‌സുമാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു; വി.മുരളീധരന്‍

 



കുവൈറ്റില്‍ തടഞ്ഞുവച്ച ഇന്ത്യന്‍ നഴ്‌സുമാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. വിദേശകാര്യമന്ത്രാലയവും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും ഇതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

സെപറ്റംബര്‍ 12നാണ് ബാന്ദ്ര ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന 60 പേരെ കുവൈറ്റ് അധികാരികള്‍ അവരുടെ എമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് അറസ്റ്റ് ചെയ്ത് മാറ്റിയത്. അതില്‍ 34 പേര്‍ ഇന്ത്യക്കാരാണ്. 19 പേര്‍ മലയാളികളാണ്. ആ സ്ഥാപനത്തിന് അവിടെ ക്ലിനിക് നടത്താന്‍ അധികാരമില്ലെന്നാണ് കുവൈറ്റ് അധികാരികള്‍ പറയുന്നത്.

എങ്കിലും ഇവരെ മോചിപ്പാക്കാനും ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തില്‍ കൊച്ചുകുഞ്ഞുങ്ങളുള്ള അമ്മമാരുണ്ട്. കുട്ടികളെ മുലയൂട്ടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കൊപ്പം കഴിയുന്നതിനാവശ്യമായ ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling