നാലു സമുദായങ്ങൾ കൂടി ഒബിസി പട്ടികയിൽ; കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചു



 സംസ്ഥാനത്തെ പിന്നാക്ക സമുദായ പട്ടിക വിപുലീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പിന്നാക്ക സമുദായ കമ്മീഷന്റെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. ചക്കാല നായര്‍, പണ്ഡിതര്‍, ദാസ, ഇലവാണിയര്‍ സമുദായങ്ങളെ ആണ് പുതുതായി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുക. 


നിലവില്‍ 80 സമുദായങ്ങളാണ് സംസ്ഥാനത്തെ ഒബിസി വിഭാഗത്തിലുളളത്. പട്ടിക വിപുലീകരണം നേരത്തെ പരിഗണിച്ചിരുന്നു എങ്കിലും, പുതുപ്പളളി ഉപതെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം കണക്കിലെടുത്ത് മാറ്റി വെക്കുക ആയിരുന്നു. 


നേരത്തെ എസ്‌ഐയുസി ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാ അവസ്ഥ പരിഗണിച്ച് എസ്ഇബിസി പട്ടികയിലും എസ്‌ഐയുസി ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഉള്‍പ്പെടുത്തിയിരുന്നു. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling