ഐജി പി.വിജയന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ശുപാര്‍ശ

 എജി പി.വിജയന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറി കെ വേണു അധ്യക്ഷനായ സമിതിയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തത്. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചായിരുന്നു വിജയനെ സസ്‌പെന്‍ഡ് ചെയ്തത്

എന്നാല്‍ ഐജി വിജയനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നത് വകുപ്പുതല അന്വേഷണത്തിന് തടസ്സമാകില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വിജയനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി രണ്ടു മാസത്തിന് ശേഷം സസ്‌പെന്‍ഷന്‍ നടപടികള്‍ പരിശോധിച്ച് ഐജി വിജയനെ തിരിച്ചെടുക്കണമെന്ന് ശുപാര്‍ശ ചെയ്‌തെങ്കിലും സര്‍ക്കാര്‍ അനുകൂല നടപടിയെടുത്തില്ലായിരുന്നു. ഇപ്പോള്‍ വീണ്ടും ഐജിയ്ക്ക് അനുകൂലമായാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling