മലങ്കര ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവായുടെ നേതൃത്വത്തിൽ റോം സന്ദർശനത്തിന് പുറപ്പെട്ട ഉന്നത തല സംഘം ദുബായിൽ എത്തി. റഷ്യയിലും റോമിലും പര്യടനം നടത്തുന്ന സംഘം ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തും. റഷ്യൻ ഓർത്തഡോൿസ് സഭയുടെ നേതൃത്വവും കാതോലിക്ക ബാവക്കും സംഘത്തിനും വിരുന്നൊരുക്കുന്നുണ്ട്.
കത്തോലിക്കാ ബാവയോടൊപ്പം എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, യൂഹാനോൻ മാർ ദിമത്രിയോസ്, ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട്, ഫാ. ഗീവർഗീസ് ജോണ്‍സണ്‍ എന്നിവരും ഉന്നതല സംഘത്തിലുണ്ട്.
0 അഭിപ്രായങ്ങള്‍