മന്ത്രവാദം നടത്തിയെന്ന് ആരോപണം; ഗ്രാമീണര്‍ ദമ്പതികളെ വെട്ടിക്കൊന്നു

 ഒഡീഷയില്‍ മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഗ്രാമീണര്‍ ദമ്പതികളെ വെട്ടിക്കൊന്നു. ഘോഡപങ്ക സ്വദേശികളായ കപിലേന്ദ്ര, സസ്മതി മാലിക് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിയാണ് ഭാര്യ സഹോദരന്‍ വെട്ടേറ്റ് മരിച്ചതായി തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭാര്യാസഹോദരന്റെ വീട്ടിലേക്ക് എത്തുമ്പോള്‍ റോഡില്‍ സഹോദരിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു

രണ്ടുപേര്‍ ചേര്‍ന്ന് കപിലേന്ദ്രയെ തന്റെ കണ്‍മുന്നില്‍ വച്ച് വെട്ടിയെന്നും അവര്‍ തന്നെ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നെന്ന് സസ്മിത ബന്ധുക്കളോട് പറഞ്ഞു. തന്നെ ആക്രമിച്ചവരുടെ പേരുകളും യുവതി വെളിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി ദമ്പതികള്‍ ഉറങ്ങുന്നതിനിടെ വീട്ടിലെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഫെബ്രുവരി 11ന് മന്ത്രവാദത്തിന്റെ പേരില്‍ കപിലേന്ദ്രയ്ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം രണ്ടുമാസം കഴിഞ്ഞാണ് നാട്ടില്‍ മടങ്ങിയെത്തിയത്.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് 16 പേരെ കസ്റ്റഡിയില്‍ എടുത്തതായും കൃത്യം നടത്തിയ നാലുപേരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling