കണ്ണൂർ | കോർപ്പറേഷൻ പരിധിയിലെ ഓട്ടോറിക്ഷകളുടെ പാർക്കിങ് നമ്പർ പുന:പരിശോധനയുമായി ബന്ധപ്പെട്ട് ഓട്ടോകളും രേഖകളും ഒൻപതിന് രാവിലെ 8.30 മുതൽ 11 വരെ തോട്ടട എസ് എൻ കോളേജ് ഗ്രൗണ്ടിൽ പരിശോധിക്കും.
പാർക്കിങ് നമ്പർ ഒന്ന് മുതൽ 4200 വരെയുള്ള വാഹനങ്ങളുടെ ഉടമകൾ നിർദേശങ്ങൾ പാലിച്ച് വാഹനം ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാക്കണം. പരിശോധന കഴിഞ്ഞ് അടുത്ത പ്രവൃത്തി ദിവസം മുതൽ നിയമ വിരുദ്ധമായി ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
0 അഭിപ്രായങ്ങള്‍