പഠനമുറി നിർമിക്കുന്നതിന് രണ്ട് ലക്ഷം രൂപ ധനസഹായം

 



കണ്ണൂർ | പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് പഠനമുറി നിർമിക്കുന്നതിന് രണ്ട് ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.


സർക്കാർ, എയ്ഡഡ്, സ്‌പെഷ്യൽ ടെക്‌നിക്കൽ / കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന, 800 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള വീടുകളിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.


കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപ. ബന്ധപ്പെട്ട ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സെപ്റ്റംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ, ജില്ലാ പട്ടികജാതി ഓഫീസുകളിൽ ലഭിക്കും.


ഫോൺ: 0497 2700596


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling