നിപ സർട്ടിഫിക്കറ്റ് വിവാദം; എ.എ റഹീം എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു

 നിപ വൈറസ് സ്ഥിരീകരണത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് IGNTU വിൽ അഡ്മിഷൻ നിഷേധിക്കുന്ന നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് എ.എ റഹീം എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു.

കേരളത്തിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന്, ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിൽ നിന്നുള്ള എല്ലാ വിദ്യാർത്ഥികളും, നിപ്പാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട്, അഡ്മിഷൻ നടപടി ക്രമങ്ങളുടെ തലേദിവസമാണ് അധികൃതർ വിജ്ഞാപനമിറക്കുന്നത്. വിദ്യാർഥികളിൽ ഭൂരിഭാഗവും യാത്രാ മധ്യേയായിരിക്കുകയും പെട്ടന്നുള്ള അറിയിപ്പ് മൂലം പ്രവേശനം നൽകാതിരിക്കുകയും ചെയ്യുന്നത് നീതി നിഷേധമാണെന്ന് എംപി കത്തിൽ ചൂണ്ടികാട്ടി.

പ്രവേശനം നഷ്ടപ്പെടുത്തുന്നത് ഓരോ വിദ്യാർഥിയുടെ ഭാവിയും അക്കാദമിക ജീവിതവും അനിശ്ചിതത്ത്വത്തിലാക്കും. IGNTU അധികൃതരുടെ ഈ നടപടിയിൽ ഇടപെടണമെന്നും, കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് അഡ്മിഷൻ ലഭിക്കാനാവശ്യമായ എല്ലാ സജീകരണങ്ങൾ നടത്തണമെന്നും എ.എ റഹീം എംപി കത്തിലൂടെ മന്ത്രിയോട് ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling