നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ നടത്തുന്ന ട്രാപ്പ് ഷൂട്ടിങ് നാഷണൽ ഗെയിംസ് 2023-ന് യോഗ്യത നേടുന്ന ആദ്യ മലയാളിയായി നടനും വ്യവസായിയുമായ ബിബിൻ പെരുമ്പിള്ളി. ചെന്നൈയിലും പുതുകോട്ടയിലും നടന്ന മത്സരങ്ങളിൽ ആണ് ബിബിൻ യോഗ്യത മത്സരങ്ങൾ വിജയിച്ചത്.
മത്സര ഇനത്തിലുള്ള ഷൂട്ടിംഗ് പശ്ചാത്തലമില്ലാത്ത ഒരു വ്യക്തി എന്ന നിലയിൽ, ട്രാപ്പ് ഷൂട്ടിങ് പോലുള്ള കഠിനമായ കായിക വിനോദങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പഠിക്കുന്നത് ഒരു വെല്ലുവിളിയായി കണക്കാക്കിയ ബിബിന് ഇത് ഒരു പ്രധാന നേട്ടമാണ്.
സെക്കന്റ് ഷോ, കൂതറ, ഉസ്താദ് ഹോട്ടൽ, തീവണ്ടി, കുറുപ്പ്, വിചിത്രം, വരനെ ആവശ്യമുണ്ട്, അടി, കിംഗ് ഓഫ് കൊത്ത തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസിന്റെ പങ്കാളി കൂടിയാണ് ബിബിൻ.
0 അഭിപ്രായങ്ങള്‍