കിടക്ക ദേഹത്തുവീണ് രണ്ടുവയസ്സുകാരന്‍ മരിച്ചു; അപകടം കുട്ടി ഉറങ്ങിക്കിടക്കുമ്പോൾ......





 മുക്കം: ചുമരില്‍ ചാരിവെച്ചിരുന്ന കിടക്ക ദേഹത്ത് വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു. മുക്കം മണാശ്ശേരി പന്നൂളി സന്ദീപ് -ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ സന്ദീപ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്.


കുട്ടിയെ ഉറക്കിക്കിടത്തിയശേഷം അമ്മ കുളിക്കാൻ പോയ സമയത്ത് ബെഡ് തലയിലൂടെ വീണാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling