ഓണത്തിന്‌ റെക്കോഡ് വിൽപ്പനയുമായി കുടുംബശ്രീ

 കണ്ണൂർ | കുടുംബശ്രീ ഓണച്ചന്തകളിൽ ഇത്തവണ റെക്കോഡാണ്‌ വിൽപ്പന. മൂന്ന്‌ കോടി രൂപയുടെ വിറ്റുവരവ് ആണ്‌ നേടിയത്‌. മൂന്ന് മുതൽ ഏഴു ദിവസം വരെ നീണ്ട ഓണം മേളകളിലായി 2250 സംരംഭകർ ഉൽപ്പന്നങ്ങളുമായെത്തി.


1275 മഹിളാ കർഷക സംഘങ്ങൾ കാർഷിക ഉൽപ്പന്നങ്ങളും വിൽപ്പനക്ക് എത്തിച്ചു. നാടൻ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പച്ചക്കറികൾ, വസ്‌ത്രങ്ങൾ, കുടുംബശ്രീ ബ്രാന്റഡ് ഉൽപ്പന്നങ്ങൾ, ജെ എൽ ജികൾ വിളയിച്ച പൂക്കൾ തുടങ്ങിയവക്ക് മികച്ച വിപണിയാണ്‌ ലഭിച്ചത്‌. 34 സിഡിഎസുകൾ അഞ്ചു ലക്ഷത്തിന് മുകളിൽ വിറ്റുവരവ് നേടി.


കുറ്റ്യാട്ടൂർ (14.4 ലക്ഷം രൂപ), മയ്യിൽ (8.18 ലക്ഷം), മലപ്പട്ടം (6.1 ലക്ഷം), കുറുമാത്തൂർ (13.4 ലക്ഷം), കൊളച്ചേരി (10.77 ലക്ഷം), മാങ്ങാട്ടിടം (10.75 ലക്ഷം), പന്ന്യന്നൂർ (8.14 ലക്ഷം), പരിയാരം (7. 66 ലക്ഷം), കുന്നോത്ത്പ്പറമ്പ് (6.67 ലക്ഷം), പിണറായി (6.15 ലക്ഷം), പയ്യന്നൂർ (17. 72 ലക്ഷം), തലശേരി (17 ലക്ഷം), മട്ടന്നൂർ (10 ലക്ഷം), പാനൂർ (9.30 ലക്ഷം), ശ്രീകണ്‌ഠപുരം (8 ലക്ഷം) എന്നിവയാണ്‌ മികച്ച നേട്ടം കൈവരിച്ച സിഡിഎസുകൾ.

 

ഓണം മേളയുടെ ഭാഗമായി തളിപ്പറമ്പ് മണ്ഡല പരിധിയിൽ ഇത്തവണ കുടുംബശ്രീ ഫുഡ് കോർട്ടുകളും ഒരുക്കിയിരുന്നു. 12 ലക്ഷം രൂപയുടെ വിറ്റുവരവാണ്‌ നേടിയത്‌. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling