ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് ആരോപണം; സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനെതിരെ കേസ്

 പാലക്കാട് സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുനിൽദാസിനെതിരെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. ഓസ്‌ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. സംഭവത്തിൽ വടക്കാഞ്ചേരി പൊലീസ് കേസെടുത്തു.

വടക്കാഞ്ചേരി അഞ്ചുമൂർത്തിമംഗലം സ്വദേശിയാണ് പരാതിക്കാരൻ. ആരോപണം വിശദമായി പരിശോധിച്ച പൊലീസ് സുനിൽദാസിനെതിരെ ഐപിസി 420, 34 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2022 ജൂലൈ 4 മുതൽ 2022 സെപ്തംബർ 10 വരെയുള്ള കാലയളവിൽ, പരാതിക്കാരനിൽ നിന്ന് പ്രതി അക്കൗണ്ട് വഴി മൂന്ന് ലക്ഷം രൂപയും, ഏഴ് ലക്ഷം രൂപ നേരിട്ടും കൈപ്പറ്റി. നാളിതുവരെ ജോലി ശരിയാക്കുകയോ പണം തിരികെ നൽകുകയോ ചെയ്തിട്ടില്ലെന്നാണ് എഫ്ഐആറിൽ പറയുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling