തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ട്വിസ്റ്റ്: തിരുവല്ലയിലെ യുവതിയെയും കുഞ്ഞിനെയും പൊലീസ് കണ്ടെത്തി കോട്ടയം: തിരുവല്ലയിൽ ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ട്വിസ്റ്റ്. കാണാതായെന്ന ഭർത്താവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി ഇരുവരെയും കണ്ടെത്തി. എന്നാൽ തങ്ങളെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വമേധയാ പോയതാണെന്നും യുവതി പൊലീസിന് മൊഴി നൽകി.

തിരുവല്ല തിരുമൂലപുരത്ത് ഇന്നലെ രാത്രി 11 നായിരുന്നു സംഭവമെന്നാണ് തിരുമൂലപുരം സ്വദേശിയായ യുവതിയുടെ ഭർത്താവ് പൊലീസിൽ നൽകിയ പരാതി. ബൈക്കിൽ പോകുമ്പോൾ കാർ കുറുകെ നിർത്തിയാണ് ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പരാതി. ഭർത്താവിന്റെ പരാതിയിൽ ചെങ്ങന്നൂർ സ്വദേശി പ്രിന്റോ പ്രസാദി(32) ന് എതിരെ പൊലീസ് കേസെടുത്തിരുന്നു. 

എന്നാൽ പരാതിക്കാരന്റെ ഭാര്യയായ യുവതിയും കേസിൽ പ്രതി സ്ഥാനത്തുള്ള പ്രിന്റോ പ്രസാദും പ്രണയത്തിലാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. യുവതി സ്വമേധയാ ഇറങ്ങിപ്പോയതാണെന്നാണ് കേസന്വേഷിച്ചെത്തിയ പൊലീസുകാർക്ക് നൽകിയിരിക്കുന്ന മൊഴി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling