മയക്കുമരുന്ന് നൽകിയ ശേഷം ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പീഡന ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ അഞ്ചുലക്ഷം രൂപ നൽകിയില്ലെങ്കിൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഇരയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ്. പീഡന ശേഷം യുവതിയെ നിർബന്ധിച്ച് ബീഫ് തീറ്റിച്ചതായും പരാതിയുണ്ട്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം.
സെപ്റ്റംബർ 2 നായിരുന്നു സംഭവം. സുഹൃത്തായ മുസ്ലീം യുവതിയിൽ നിന്ന് പെൺകുട്ടി പണം കടം വാങ്ങിയിരുന്നതായാണ് റിപ്പോർട്ട്. സെപ്തംബർ 2 ന് സുഹൃത്തായ മുസ്ലീം യുവതി ഇരയെ ഒരു കഫേയിലേക്ക് വിളിച്ചുവരുത്തി. പ്രതികളായ ഷൊയ്ബ്, നസിം എന്നിവരും യുവതിക്കൊപ്പമുണ്ടായിരുന്നു. പിന്നീട് ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകിയ ശേഷം ഇരയെ ഹോട്ടലിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
സുഹൃത്തായ മുസ്ലീം യുവതിയാണ് പീഡന ദൃശ്യങ്ങൾ പകർത്തിയത്. അഞ്ചുലക്ഷം രൂപ നൽകിയില്ലെങ്കിൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് സംഘം ഇരയെ ഭീഷണിപ്പെടുത്തി. പിന്നീട് അവർ വീഡിയോ ഇരയുടെ പ്രതിശ്രുതവരന് അയച്ചുകൊടുക്കുകയും കശ്മീരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ഇരയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
0 അഭിപ്രായങ്ങള്‍