വിഴിഞ്ഞത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു തിരുവനന്തപുരം വിഴിഞ്ഞത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പൂവാർ പൊഴിയൂർ സ്വദേശി അരുൾ ദാസ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. വിഴിഞ്ഞത്ത് നിന്ന് കട്ടമരത്തിൽ ഒറ്റയ്ക്ക് മത്സ്യബന്ധനത്തിന് പോയ അരുൾ ദാസ് ഐ.ബിക് സമീപം കടലിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു.

അതേസമയം മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. ശക്തമായ തിരയിൽപ്പെട്ട് തകർന്ന വള്ളത്തിൽ മുഖമിടിച്ച് ഒരാൾക്ക് പരിക്കേറ്റു. തിരയിൽപ്പെട്ട് കുതിച്ചുപൊങ്ങിയ വള്ളം താഴേക്ക് പതിക്കുകയും മുൻഭാഗം രണ്ടായി പിളരുകയുമായിരുന്നു. ബോട്ടിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. മത്സ്യത്തൊഴിലാളിയായ മനോജിനാണ് പരിക്കേറ്റത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling