നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

 ഇരിക്കൂർ | കാറിൽ കടത്തുകയായിരുന്ന 11,500 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി ഇരിക്കൂറിൽ ഒരാൾ അറസ്റ്റിൽ. ഇരിട്ടി പുന്നാടെ ചേരൻ വാലിയത്ത് കബീർ (30) ആണ് പിടിയിലായത്.


ഇന്നലെ രാത്രി വാഹന പരിശോധനയ്ക്കിടെ പെരുവളത്ത് പറമ്പിലാണ് സംഭവം. കാറിന്റെ സീറ്റിന് അടിയിലും ഡിക്കിയിലും ആയാണ് പാൻമസാല സൂക്ഷിച്ചിരുന്നത്.

ഇരിട്ടി, പുന്നാട് മേഖലയിലെ കടകളിൽ വിൽക്കാൻ മംഗളൂരുവിൽ നിന്ന് കൊണ്ടു വന്നത് ആണെന്ന് പൊലീസ് പറഞ്ഞു. കാർ കസ്റ്റഡിയിൽ എടുത്തു. ഇരിക്കൂർ പ്രിൻസിപ്പൽ എസ്ഐ കെ ദിനേശൻ, എസ്ഐ കെ പി ഉണ്ണിക്കൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ വി പ്രഭാകരൻ, സിവിൽ പൊലീസ് ഓഫിസർ നിധിൻ ഇമ്മാനുവൽ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling