ബ്ലാത്തൂരിൽ കാറും സ്കൂട്ടറും ഇടിച്ച് യാത്രക്കാരന് പരിക്ക്.





 ബ്ലാത്തൂരിൽ കാറും സ്കൂട്ടറും ഇടിച്ച് യാത്രക്കാരന് പരിക്ക്.


ഇരിക്കൂർ: ബ്ലാത്തൂർ മരമില്ലിനു പരിസരത്തെ ചിന്മയ മിഷൻ ആശുപത്രിക്കു സമീപം കാറും സ്കൂട്ടറു o തമ്മിൽ ഇടിച്ചു സ്ക്കൂട്ടർ യാത്രക്കാരനു പരിക്കേറ്റു. ബ്ലാത്തൂർ ടൗണിലെ കുന്നു പ്രത്ത് ഫാറൂഖി (35)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഫാറൂഖ്ഇരിക്കൂറിൽ നിന്നും ബ്ലാത്തൂരിലേക്ക് ജുമു അ നമസ്ക്കരിക്കാൻ പോവുകയായിരുന്നു. ബ്ലാത്തൂരിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറുമായാണ് ഇടിച്ചത്. പരിക്കേറ്റ ഫാറൂഖിനെ നാട്ടുകാർ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ഇരിക്കൂർ പൊലീസ് സ്ഥലത്തെത്തി അപകടത്തെക്കുറിച്ച് അന്വേഷിച്ചു. ഇടിയുടെ ആഘാതത്തിൽ സ്ക്കൂട്ടർ പാടെ തകർന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling