ശ്രീകണ്ഠപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗം രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു.


 ശ്രീകണ്ഠപുരം :

ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ശ്രീകണ്ഠാപുരത്ത് പ്ലസ്ടു ആരംഭിച്ചതിൻ്റെ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ ഡോ.കെ വി ഫിലോമിനടീച്ചർ ലോഗോ പ്രകാശനം ചെയ്തു.  പരിപാടിയിൽ പ്രിൻസിപ്പാൾ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.


 


അധ്യക്ഷ സ്ഥാനം സ്വീകരിച്ച് കൊണ്ട് ശ്രീമതി.നസീമ വയൽപ്പാത്ത് സംസാരിച്ചു. ശ്രീകണ്ഠാപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു സംസാരിച്ചു.സ്കൂൾ അധ്യാപിക ബീന ഓടത്തിൽ കരട് രേഖ അവതരിപ്പിച്ചു.വാർഡ് കൗൺസിലർ കെ വി ഗീത, അജിത എന്നിവരും, പിടിഎ പ്രസിഡൻറ് കെ.സജീവൻ ,മദർ പി.ടി.എ പ്രസിഡൻ്റ് ലിഷ, മണി കുന്നിൽ എന്നിവരും ആശംസ അറിയിച്ചു.വിനീത് പി പരിപാടിക്ക് നന്ദി പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling