ജവാനിൽ അഭിനയിക്കാൻ നയൻസിന് ലഭിച്ചത് കോടികൾ; താരങ്ങളുടെ പ്രതിഫലം അറിയാം

 നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജവാൻ എന്ന ആക്ഷൻ ത്രില്ലറിലൂടെ ബോളിവുഡിന്റെ കിംഗ് ഖാൻ വെള്ളിത്തിരയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. 300 കോടി ബജറ്റിൽ ആറ്റ്‌ലി ഒരുക്കിയ ചിത്രത്തിൽ ഷാരുഖ് ഖാൻ കേന്ദ്ര കഥാപാത്രത്തിൽ എത്തുമ്പോൾ നായികയായി എത്തുന്നത് തെന്നിന്ത്യയുടെ സ്വന്തം നയൻതാരയാണ്. ചിത്രത്തിൽ പ്രിയാമണിയും ദീപിക പദുക്കോണും, വിജയ് സേതുപതിയും എത്തുന്നുണ്ട്.

ജവാനിൽ അഭിനയിക്കാൻ ഷാരുഖ് ഖാൻ 100 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇതിന് പുറമെ കളക്ഷന്റെ 60 ശതമാനവും ഷാരുഖിന് ലഭിക്കും.

വിജയ് സേതുപതിയുടെ പ്രതിഫലം 21 കോടി രൂപയാണ്. വിജയ് സേതുപതിയുടെ ആദ്യ ബോളിവുഡ് ചിത്രവുമാണ് ജവാൻ. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് ലഭിച്ചത് 10 കോടി രൂപയാണ്. ചെന്നൈ എക്‌സ്പ്രസിന് ശേഷം ഷാരുഖ് ഖാനും പ്രിയാമണിയും ഒന്നിക്കുന്ന ചിത്രത്തിൽ പ്രിയാമണി വാങ്ങിയ പ്രതിഫലം 2 കോടി രൂപയാണ്.

ദീപിക പദുക്കോണിന്റെ പ്രതിഫലത്തെ കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. സാധാരണനിലയിൽ താരം ഒരു ചിത്രത്തിനായി വാങ്ങുന്നത് 15 മുതൽ 30 കോടി രൂപ വരെയാണ്. ജവാന് വേണ്ടി അതിൽ കൂടുതൽ വാങ്ങിയോ എന്നാണ് ഇനി അറിയേണ്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling