സ്വർണ്ണം പിടികൂടി

 റിയാദിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് 59.65 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി


റിയാദിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ കണ്ണൂർ സ്വദേശി റഷീദ് മണ്ടൻകണ്ടി എന്നയാളിൽ നിന്ന് 59.65 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.


വെള്ളിയാഴ്ച്ച രാത്രി 9 ഓടെയാണ് ഇയാൾ കണ്ണൂരിൽ വിമാനമിറങ്ങിയത്.  സംശയം തോന്നി കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ  നാല് സ്വർണ മിശ്രിതം

ഗുളിക രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചതായി സമ്മതിക്കുകയായിരുന്നു. 


തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ ഇവ കണ്ടെടുക്കുകയും ചെയ്തു.


995.91 ഗ്രാം വരുന്ന സ്വർണ്ണത്തിന് 59, 65,501 രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. അസി. കമ്മീഷണർ വി.ബി സുബ്രഹ്‌മണ്യന്റെ നേതൃ ത്വലായിരുന്നു കസ്റ്റംസ് സ്വർണം പിടികൂടിയത്


സുപ്രണ്ടുമരായ ബാബു, ദീപക് മീണ, ഇൻസ്പെക്ടർമാരായ രാധാകൃഷ്ണൻ, ഷെമി ജോസ്, രാജശേഖർ റെഡ്ഡി, ഗൗരവ് സികേറവർ , നിതേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling