എഐ കാമറ അഴിമതി: പൊതുതാല്‍പ്പര്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

 കൊച്ചി: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച എഐ കാമറ ഇടപാടിലെ അഴിമതിയില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ വിഡി സതീശനും രമേശ് ചെന്നിത്തലയും സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. 


പദ്ധതിയില്‍ നിന്ന് പിന്മാറാനുണ്ടായ കാരണങ്ങള്‍ വിശദീകരിച്ച് ഉപകരാര്‍ നേടിയ ലൈറ്റ് മാസ്റ്റര്‍ കമ്പനി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പ്രസാദിയോ കമ്പനി ആവശ്യപ്പെട്ട പ്രകാരം 75 കോടിയുടെ കണ്‍സോര്‍ഷ്യത്തില്‍ സഹകരിച്ചു. എന്നാല്‍ ഒരു പ്രത്യേക കമ്പനിയുടെ കാമറ വാങ്ങാന്‍ ആവശ്യപ്പെട്ടു. 


ഇതേത്തുടര്‍ന്ന് കണ്‍സോര്‍ഷ്യത്തിലെ മറ്റംഗങ്ങളെ അറിയിച്ച് പിന്മാറുകയായിരുന്നുവെന്നാണ് ലൈറ്റ് മാസ്റ്റര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ലാഭവിഹിതം 40% ല്‍ നിന്നും 32 ശതമാനമാക്കി കുറച്ചതും പിന്മാറാന്‍ കാരണമായതായി കമ്പനി അറിയിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling