‘ഇന്നലെ വരെ ഇന്ത്യ എന്നുള്ളത് ഇപ്പോൾ ഭാരത്; ഇനി കുറച്ച് കഴിയുമ്പോൾ ഹിന്ദുത്വ എന്ന് പറയും’; എം വി ഗോവിന്ദൻ

 പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ മികച്ച പോളിംഗ് ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നല്ല രീതിയിൽ പ്രചരണം നടത്തിയെന്നും നല്ല വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.ആവേശ തിമിർപ്പോടെ ജനം വോട്ട് ചെയ്യുന്നു.
ഈസി വാക്ക് ഓവർ ആകുമെന്നാണ് കോൺഗ്രസ് കരുതിയതെന്നും അവര്‍ക്ക് തെറ്റിയെന്നും അദ്ദേഹം പറഞ്ഞു.മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ഏതെങ്കിലും ഘടകകക്ഷിയുടെ സീറ്റ് പിടിച്ചെടുക്കുന്ന സമീപനം ഇല്ലെന്നും എന്തു സംഭവിച്ചു എന്നത് പരിശോധിക്കാൻ നിർദേശം നൽകിയെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കി മാറ്റാനുള്ള കേന്ദ്ര നീക്കത്തിനെതിരെ എം.വി ഗോവിന്ദൻ പ്രതികരിച്ചു. ഇന്നലെ വരെ ഇന്ത്യ എന്നുള്ളത് ഇപ്പോൾ ഭാരത് ആയത് എന്തുകൊണ്ടാണ്?. ഇനി കുറച്ച് കഴിയുമ്പോൾ ഹിന്ദുത്വ എന്ന് പറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്താണ് വർഗീയവാദികൾ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. അവർ ഉദ്ദേശിക്കുന്നത് മെല്ലെ മെല്ലെ നടപ്പാക്കുന്നതിന് വേണ്ടിയുള്ള ബോധപൂർവമായ ഇടപെടലിന്റെ ഭാഗമാണതെന്നും എം.വി ഗോവിന്ദൻ പ്രതികരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling