കേരളത്തിൽ എല്ലാ തെരഞ്ഞെടുപ്പും കഴിഞ്ഞ്, ലോകം കീഴടക്കിയപോലെയാണ് യുഡിഎഫിന്റെ പ്രചാരണം’; പി എ മുഹമ്മദ് റിയാസ്

 


കേരളത്തിൽ എല്ലാ തെരഞ്ഞെടുപ്പും കഴിഞ്ഞു എന്ന രീതിയിലാണ് യുഡിഎഫിന്റെ പ്രചാരണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. തെരഞ്ഞടുപ്പ് തോൽവി വിശദമായി വിലയിരുത്തും. ജനവിധി മാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു

കേരളത്തിൽ ഇനി നടക്കാൻ ഒരു തെരെഞ്ഞടുപ്പും ഇല്ല, ഇതോടുകൂടി തെരെഞ്ഞടുപ്പുകൾ എല്ലാം കഴിഞ്ഞു എന്ന് തോന്നുന്ന രീതിയിൽ ലോകം കീഴടക്കിയ സംഭവം പോലെയാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്. അതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ട്.

ആ രാഷ്ട്രീയം എൽഡിഎഫ് ആകെ ദുബലപ്പെട്ടു, സർക്കാർ ആകെ പ്രയാസത്തിലാണ് എന്നൊക്കെ വരുത്തി തീർക്കാനാണ് പ്രചാരണം. ഇപ്പോൾ നടക്കുന്നത് ബോധപൂർവമായ പ്രചാരണമാണ്. എല്ലാം കീഴടക്കികഴിഞ്ഞുവെന്ന പ്രചാരണമാണ് നടക്കുന്നത്’- മന്ത്രി റിയാസ് പറഞ്ഞു.

ഇത് യുഡിഎഫിന് വലിയ നിലയിൽ അഹങ്കാരവും വലിയ നിലയിൽ മറ്റ് ചർച്ചകളും അധികാരം പങ്കിടുന്ന ചർച്ചകളും വളരും. എൽഎഫിനെ സംബന്ധിച്ച് ജനവിധി അംഗീകരിക്കുന്നു. പാർട്ടി സെക്രട്ടറി കാര്യങ്ങൾ വ്യക്തമാക്കിയെന്നും റിയാസ് കൂട്ടിച്ചേർത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling