‘ഇന്ത്യയുടെ വിദേശനയം ഇന്ന് എൻ്റെ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ പ്രധാനമായി മാറി: കേന്ദ്രത്തെ പ്രശംസിച്ച് മൻമോഹൻ സിംഗ്

 കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. റഷ്യ-യുക്രൈൻ വിഷയത്തിൽ ഇന്ത്യയുടേത് ശരിയായ നിലപാട് ആയിരുന്നുവെന്ന് സിംഗ് പറഞ്ഞു. ഇന്ത്യയുടെ വിദേശനയം ഇന്ന് തന്റെ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ ഏറെ പ്രധാനമായി മാറിയിരിക്കുകയാണെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ മൻമോഹൻ സിംഗ് പറഞ്ഞു.

“രണ്ടോ അതിലധികമോ ശക്തികൾ യുദ്ധത്തിൽ ഏർപ്പെട്ടാൽ ഓരോരുത്തരുടേയും പക്ഷത്ത് കക്ഷി ചേരാൻ വലിയ തോതിൽ സമ്മർദ്ദമുണ്ടാകും. സമാധാനത്തിന് വേണ്ടി അഭ്യർത്ഥിക്കുന്നതിനൊപ്പം രാജ്യത്തിന്റെ പരമാധികാരത്തിനും സാമ്പത്തിക താത്പര്യങ്ങൾക്കും പ്രഥമസ്ഥാനം നൽകണം. അക്കാര്യത്തിൽ ഇന്ത്യ ശരിയായ പാതയിൽ ആയിരുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്” – മൻമോഹൻ സിംഗ് പറഞ്ഞു.

“നയതന്ത്ര കാര്യങ്ങളിൽ ഞാൻ പ്രധാനമന്ത്രിക്ക് ഉപദേശങ്ങളൊന്നും നൽകേണ്ട കാര്യമില്ല. ജി20 ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിൽ ഞാൻ ഏറെ സന്തോഷവാനാണ്. ജി20 ഉച്ചകോടിക്ക് ഇന്ത്യ ലോക നേതാക്കളെ സ്വീകരിക്കുമ്പോ ഞാൻ ഉൾപ്പെടെയുള്ളവർ സാക്ഷികളാണ്. വിദേശനയം ഇന്ത്യയുടെ ഭരണത്തിൽ പ്രധാന ഘടകം തന്നെയാണ്. ഇന്ത്യയുടെ വിദേശനയം ഇന്ന് തന്റെ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ ഏറെ പ്രധാനമായി മാറിയിരിക്കുകയാണ്” – മുൻ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling