കണ്ണൂർ | ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലെ പോളിങ് ബൂത്തുകളുടെ പുനഃക്രമീകരണത്തിനുള്ള കരട് പട്ടിക തയ്യാറായതായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ കളക്ടർ എസ് ചന്ദ്രശേഖർ അറിയിച്ചു.
ജില്ലയിൽ 101 ബൂത്തുകളുടെ കെട്ടിടം മാറ്റാനും 29 ബൂത്തുകളുടെ സ്ഥലംമാറ്റാനും 141 ബൂത്തുകളുടെ പേര് മാറ്റാനുമാണ് ശുപാർശ.
കല്യാശ്ശേരി, തളിപ്പറമ്പ്, മട്ടന്നൂർ മണ്ഡലങ്ങളിൽ ഒന്ന് വീതം പുതിയ ബൂത്തുകൾ അനുവദിക്കാനും 24 ബൂത്തുകൾ പുനഃക്രമീകരിക്കാനും നിർദേശിച്ചു. കരട് പട്ടിക അംഗീകാരത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷന് അയക്കും.
ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെയും വിവിപാറ്റ് മെഷിനുകളുടെയും പ്രാഥമിക തല പരിശോധന 19-ന് കണ്ണൂരിലെ ഇവിഎം വിവിപാറ്റ് വെയർ ഹൗസിൽ നടക്കും. ഇതിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യം ഉണ്ടാകണമെന്ന് കളക്ടർ അറിയിച്ചു.
0 അഭിപ്രായങ്ങള്‍