വർണ്ണ തരംഗം ക്യാമ്പ് സമാപിച്ചു

 

മട്ടന്നൂർ: മണ്ഡലം തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സർവ്വശിക്ഷ കേരളയുമായി സഹകരിച്ച് ശിവപുരം ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ വർണ്ണ തരംഗം ചിത്ര-ശില്പ പരിശീലന ക്യാമ്പ് സമാപിച്ചു.

കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം ചെയ്തു.

മാലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചമ്പാടൻ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. ശില്പിയും ചിത്രകാരനുമായ ഉണ്ണി കാനായി മുഖ്യാതിഥിയായി.

ഒക്ടോബർ എട്ട്, ഒമ്പത് തീയ്യതികളിലായി നടന്ന ക്യാമ്പിൽ മണ്ഡലത്തിലെ എൽ പി, യു പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി സ്കൂളുകളിൽ നിന്നുള്ള നൂറ്റമ്പതോളം കുട്ടികൾ പങ്കെടുത്തു. കലോത്സവങ്ങളിലും പ്രവൃത്തിപരിചയ മേളകളിലും മത്സര ഇനമായുള്ള കലാ മേഖലകൾക്ക് പ്രാമുഖ്യം നൽകിയും സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനുമായി വിവിധ പരിശീലങ്ങൾ നൽകി. 

പ്രശസ്ത കൊളാഷ് ചിത്രകാരൻ വാസവൻ പയ്യട്ടം, പ്രശസ്ത ശില്പികളായ പ്രദീപ് ശങ്കരനെല്ലൂർ, രമേഷ് പൂക്കാട് എന്നിവരാണ് ക്ലാസ്സുകൾ നയിച്ചത്.

വിദ്യാഭ്യാസ ജില്ല ഓഫീസർ എൻ എ ചന്ദ്രിക, എസ് എസ് കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, മട്ടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി വി ബാബു, ബിപിസി പി കെ ജയതിലകൻ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മാലൂർ ഗ്രാമപഞ്ചായത്ത് അംഗം ടി പി സിറാജ് മാസ്റ്റർ , പിടിഎ പ്രസിഡണ്ട് കെ ഗോപി, തരംഗം കോ-ഓർഡിനേറ്റർ പി മധുസൂദനൻ, പ്രോഗ്രാം കൺവീനർ ഡോ. ജിതിൻ സി എം , വർണ്ണ തരംഗം ക്യാമ്പ് ഡയറക്ടർ അരുൺജിത്ത് പഴശ്ശി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling