പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; സമസ്തയുടെ പ്രാര്‍ത്ഥനാ സമ്മേളനം ഇന്ന്

 


പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി സമസ്തയുടെ പ്രാര്‍ത്ഥനാ സമ്മേളനം ഇന്ന്. വൈകീട്ട് 3.30ന് ജില്ലാ തലത്തിലാണ് പ്രാര്‍ത്ഥനാ സംഗമം നടക്കുന്നത്. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന പരിപാടി സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം,എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തുടങ്ങിയവര്‍ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പങ്കെടുക്കും. സമസ്തയുടെ കീഴിലുള്ള പള്ളികളില്‍ കഴിഞ്ഞ വെള്ളിയാഴ്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിച്ചിരുന്നു.

അതേസമയം മുസ്ലിംലീഗുമായുള്ള ഭിന്നതക്കിടെയാണ് സമസ്ത സംഘടിപ്പിക്കുന്ന പ്രര്‍ത്ഥനാ സമ്മേളനം നടക്കുന്നത്. മുസ്ലിംലീഗിന്റെ ഐക്യദാര്‍ഢ്യ റാലിയിലെ ശശി തരൂരിന്റെ വിവാദ പരാമര്‍ശത്തില്‍ വിമര്‍ശനം നിലനില്‍ക്കെയാണ് പ്രാര്‍ത്ഥനാ സംഗമം എന്ന പ്രത്യേകതയും ഉണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling