മുഹമ്മദ് ഫൈസലിന് ആശ്വാസം: ലക്ഷദ്വീപ് എംപിയായി തുടരാം

 മുഹമ്മദ് ഫൈസലിന് ലക്ഷദ്വീപ് എംപി സ്ഥാനത്ത് തുടരാം. വധശ്രമക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. കേസില്‍ നാലാഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കും.

വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിന് പത്തുവർഷം തടവുശിക്ഷ വിധിച്ച സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ ഫൈസലിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചത്. പിന്നാലെ ലോക്സഭാ സെക്രട്ടേറിയറ്റ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയിരുന്നു.

മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് മുഹമ്മദ് ഫൈസലിന് വേണ്ടി ഹാജരായത്. സുപ്രീം കോടതി സ്റ്റേയോടെ ഫൈസലിന് എംപിയായി തുടരാം. മുഹമ്മദ് ഫൈസലിന് എംപി സ്ഥാനത്ത് തുടരാമെന്ന് വ്യക്തമാക്കിയ കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ചു. കേസില്‍ നാലാഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കും. ഇടക്കാല ഉത്തരവ് നല്‍കരുതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling