ഉജ്ജയിൻ ബലാത്സംഗം: പ്രതിയുടെ വീട് നാളെ പൊളിക്കും, അനധികൃത നിർമാണമെന്ന് അധികൃതർ

 മധ്യപ്രദേശിലെ ഉജ്ജയിനിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ യുവാവിന്റെ വീട് നാളെ പൊളിക്കും. അനധികൃത നിർമാണമെന്ന് ആരോപിച്ചാണ് നടപടി. ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൂര പീഡനത്തിന് ഇരയായ ശേഷം അർദ്ധനഗ്നാവസ്ഥയിൽ ചോരയൊലിപ്പിച്ച് സഹായത്തിനായി വീടുവീടാന്തരം കയറിയിറങ്ങിയ പെൺകുട്ടിയുടെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു.

ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി ഭരത് സോണിയുടെ വീടാണ് അധികൃതർ പൊളിക്കുന്നത്. വർഷങ്ങളായി സർക്കാർ ഭൂമിയിലെ വീട്ടിലാണ് ഇയാളുടെ കുടുംബം താമസിക്കുന്നതെന്ന് ഉജ്ജയിൻ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. ഭൂമി സർക്കാരിന്റേതാണെന്നും അതിനാൽ പൊളിക്കുന്നതിന് നോട്ടീസ് ആവശ്യമില്ലെന്നും മുനിസിപ്പൽ കമ്മീഷണർ റോഷൻ സിംഗ് വ്യക്തമാക്കി.

മധ്യപ്രദേശ് പൊലീസുമായി സഹകരിച്ച് മുനിസിപ്പൽ ബോഡി നാളെ പൊളിക്കൽ നടപടികൾ ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. 700 ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് നീണ്ട അന്വേഷണത്തിനൊടുവിലാണ് ഭരത് പിടിയിലായത്. 700 ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് നീണ്ട അന്വേഷണത്തിനൊടുവിലാണ് ഭരത് പിടിയിലായത്. വിചാരണ നടപടികൾ കാത്ത് ജയിലിലാണ് ഭരത് ഇപ്പോൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling