എസ്‌കെഎസ്എസ്എഫ് സംസ്ഥാന അധ്യക്ഷനെതിരായ പരാമര്‍ശത്തില്‍ അനുനയ നീക്കവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. പാണക്കാട് ഹമീദലി ശിഹാബ് തങ്ങളെ സലാം ഫോണില്‍ ബന്ധപ്പെട്ടു.തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതെന്ന് സലാമിന്റെ വിശദീകരണം
ഇപ്പോഴത്തെ എസ്‌കെഎസ്എസ്എഫ് സംസ്ഥാന അധ്യക്ഷനെ ആര്‍ക്കെങ്കിലും അറിയുമോ എന്നായിരുന്നു പിഎംഎ സലാമിന്റെ വിവാദ പരാമര്‍ശം. പിഎംഎ സലാമിന്റെ പരാമര്‍ശം സമസ്ത – ലീഗ് ബന്ധം കൂടുതല്‍ വഷളാക്കി. പിഎംഎ സലാം ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണന്ന് സെളൈ കുറ്റപ്പെടുത്തി. സമസ്തക്ക് എതിരെ രംഗത്ത് വന്നാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കി. ഇതിന് പിന്നാലെയാണ് പിഎംഎ എസ്‌കെഎസ്എസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹമീദലി തങ്ങളെ നേരിട്ട് വിളിച്ചത്. തന്റെ പരാമര്‍ശം തെറ്റായി പ്രചരിക്കപ്പെട്ടു എന്നാണ് വിശദീകരണം. പരസ്യ പ്രതികരണത്തിന് മുതിര്‍ന്നില്ലെങ്കിലും ഹമീദലി തങ്ങള്‍ തൃപ്തനല്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ മുനവ്വറലി തങ്ങളും തയ്യാറായില്ല.
സമസ്ത -ലീഗ് തര്‍ക്കങ്ങള്‍ക്ക് പരിഹാരമാവാത്തതിന് കാരണക്കാര്‍ സമസ്തയിലെ ലീഗ് വിരുദ്ധരാണ് എന്നാണ് പിഎംഎ സലാമിന്റെ നിലപാട്.
0 അഭിപ്രായങ്ങള്‍