കരുവന്നൂർ കേസിലെ പ്രതികൾ ഒരേ ജയിലിൽ, കോടതിയേയും ഇ.ഡിയേയും അറിയിച്ചില്ല; പരാതിയുമായി ഇ.ഡി

 



കരുവന്നൂർ കേസിലെ പ്രതികളുടെ ജയിൽ മാറ്റത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് ഇ ഡി. പി ആർ അരവിന്ദാക്ഷനെയും സി ആർ ജിൽസിനെയും ജില്ലാ ജയിലിലേക്ക് മാറ്റിയതിൽ അതൃപ്‌തി.ജയിൽ മാറ്റത്തിൽ എറണാകുളം സബ് ജയിൽ സുപ്രണ്ടിനോട് കോടതി വിശദീകരണം തേടി. കോടതിയേയും ഇ.ഡിയേയും അറിയിക്കാതെ പ്രതികളെ ഒരേ ജയിലിൽ പ്രവേശിപ്പിച്ചെന്നാണ് ഇ.ഡിയുടെ പരാതി

അതേസമയം കരുവന്നൂർ തട്ടിപ്പിൽ മുൻ പൊലീസ് ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. റിട്ട എസ്പി ആന്റണി, ഇരിങ്ങാലക്കുട മുൻ ഡിവൈഎഎസ്പി ഫെയ്മസ് വർഗീസ് എന്നിവരാണ് ഇഡി ഓഫീസിൽ ഹാജരായത്

കരുവന്നൂര്‍ അടക്കം പ്രതിസന്ധിയിലായ സഹകരണ സ്ഥാപനങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായത്തിന് വഴി തേടി ഇന്ന് കൊച്ചിയിൽ നിര്‍ണ്ണായക ചര്‍ച്ച നടക്കും. സഹകരണ മന്ത്രി വിഎൻ വാസവന്‍റെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചയിൽ സഹകരണ വകുപ്പിലേയും കേരള ബാങ്കിലേയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

സര്‍ക്കാരിന്‍റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് പണമെത്തിക്കുന്നത് നിലവിലുള്ള കുരുക്കഴിക്കലാണ് പ്രധാന അജണ്ട. കാര്യം കരുവന്നൂരിന്‍റെ പേരിലെങ്കിലും തകര്‍ച്ചയിലായ സഹകരണ പ്രസ്ഥാനങ്ങൾക്ക് ആകെ ആശ്വാസം എന്ന നിലയിലാണ് സഹകരണ മന്ത്രിയുടെ നേതൃത്വത്തിൽ ചര്‍ച്ച നടത്താനൊരുങ്ങുന്നത്.

സഹകരണ സെക്രട്ടറിയും രജിസ്ട്രാറും സഹകരണ വകുപ്പിലേയും കേരള ബാങ്കിന്‍റെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. സഹകരണ സംഘങ്ങളിൽ നിന്ന് അടിയന്തരമായി കരുവന്നൂരിലേക്ക് നിക്ഷേപമെത്തിക്കുന്നതിൽ തുടങ്ങി കേരളാ ബാങ്കിലെ കരുതൽ ധനം സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് എത്തിക്കുന്നതിന്‍റെ സാങ്കേതിക തടസങ്ങളിൽ വരെ വിശദമായ ചര്‍ച്ച നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling