കുടുംബ വഴക്ക്; വൃദ്ധയുടെ വീട് ജെസിബി ഉപയോഗിച്ച് തകർത്ത് ബന്ധുവായ യുവാവ്

 എറണാകുളം നോർത്ത് പറവൂരിൽ കുടുംബ വഴക്കിനെ തുടർന്ന് വൃദ്ധയുടെ വീട് ജെസിബി കൊണ്ട് ഇടിച്ചു നിരത്തി ബന്ധുവായ യുവാവ്.വാടാപ്പിള്ളി പറമ്പ് ലീലയുടെ വീടാണ് സഹോദരൻ്റെ മകൻ രമേശ് ഇടിച്ചു നിരത്തിയത്. ലീലയുടെ പേരിലുള്ള വീട്ടിൽ നിന്ന് ഇറങ്ങികൊടുക്കണമെന്ന് രമേശ് കുറച്ചുനാളുകളായി ആവശ്യപ്പെട്ടിരുന്നു.

വീട്ടുജോലി ചെയ്‍താണ് അവിവിവാഹിതയായ ലീല ജീവിക്കുന്നത്. വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോഴാണ് വീട് ഇടിച്ചുപൊളിച്ച് ഇട്ടിരിക്കുന്നത് കാണുന്നത്.

ഇയാൾ ഈ വീട് ഇടിച്ചു നിരത്തി സ്ഥലം സ്വന്തമാക്കുമെന്ന് ഇടയ്ക്കിടെ ഭീഷണിപ്പെടുത്തുമായിരുന്നു. യാതൊരു നിയമപരമായ അവകാശങ്ങളും ഇല്ലാതെയാണ് വീട് ഇടിച്ചുനിരത്തിയത്. രമേശ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ലീലയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling