സംസ്ഥാന സ്കൂൾ കായികമേളക്ക് ഇന്ന് സമാപനം

 സംസ്ഥാന സ്കൂൾ കായികമേളക്ക് ഇന്ന് സമാപനം. അവസാന ദിവസമായ ഇന്ന് 25 ഫൈനൽ മത്സങ്ങൾ നടക്കും. 179 പോയിന്‍റുമായി പാലക്കാട് ആണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.131 പോയിന്‍റുമായി മലപ്പുറം രണ്ടാമതും 69 പോയിന്റുമായി എറണാകുളം മൂന്നാമതും ആണ്.

സ്കൂളുകളിൽ 43 പോയിന്റുമായി മലപ്പുറം കടകശേരി ഐഡിയൽ സ്കൂൾ ആണ് മുന്നിൽ ഉള്ളത്. 33 പോയിന്റുമായി എറണാകുളത്തെ കോതമംഗലം മാർ ബേസിൽ രണ്ടാം സ്ഥാനത്തുണ്ട്.

വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി വി അബ്ദുറഹ്മാൻ സമ്മാനദാനം നിർവഹിക്കും.

ഒക്ടോബര്‍ 16 മുതല്‍ തൃശ്ശൂര്‍ കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്റ്റേഡിയത്തിൽ ആരംഭിച്ച കായികമേളയിൽ ആറുവിഭാഗങ്ങളിലായി 3000 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling