മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രന് ജാമ്യം

 മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ജാമ്യം. കേസിലെ മുഴുവൻ പ്രതികൾക്കും ജാമ്യം അനുവദിച്ച് കാസർഗോഡ് ജില്ലാ സെഷൻസ് കോടതി . കേസ് അടുത്ത മാസം 15ന് വീണ്ടും പരിഗണിക്കും. നേരത്തെ വിടുതൽ ഹർജി പരിഗണിക്കണമെങ്കിൽ മുഴുവൻ പ്രതികളും കോടതിൽ ഹാജരാകണമെന്ന നിർദേശം കോടതി നൽകിയിരുന്നു

ഇതേ തുടർന്നാണ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള 6 പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായത്. ജാമ്യാപേക്ഷ കോടതി പരിഗണിച്ചു. കേസ് കെട്ടിച്ചമച്ചതെന്നാണ് പ്രതി ഭാഗത്തിന്റെ വാദം. കെ സുരേന്ദ്രന്‍ കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയില്‍ ഇന്ന് രാവിലെയാണ് ഹാജരായത്. ഇതാദ്യമായാണ് ഈ കേസില്‍ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling