കരിപ്പൂർ വിമാനത്താവളം വഴി ഉദ്യോഗസ്ഥ ഒത്താശയോടെ സ്വർണം കടത്തിയ കേസ്; സിഐഎസ്എഫ് അസിസ്റ്റൻറ് കമാൻഡണ്ട് നവീൻ കുമാറിന് സസ്‌പെൻഷൻ

 



കരിപ്പൂർ വിമാനത്താവളം വഴി ഉദ്യോഗസ്ഥ ഒത്താശയോടെ സ്വർണം കടത്തിയ കേസിൽ സിഐഎസ്എഫ് അസിസ്റ്റൻറ് കമാൻഡണ്ട് നവീൻ കുമാറിന് സസ്‌പെൻഷൻ. പണം കൈപറ്റി സ്വർണം കടത്താൻ സഹായിച്ചു എന്ന് കണ്ടത്തിയടോടെയാണ് നടപടി.സി ഐ എസ് എഫ് ഡയറക്റ്റ് ജനറലാണ് സസ്‌പെൻഷൻ ഉത്തരവ് ഇറക്കിയത്.കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടി 60 തവണ സ്വർണം കടത്താൻ സഹായിച്ചു എന്നാണ് നവീൻ കുമാറിനെതിരായുള്ള പൊലീസ് കണ്ടെത്തൽ. അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുത്ത പൊലീസ് സിഐഎസ്എഫിന് റിപ്പോർട്ട് കൈമാറി.

സസ്‌പെഷൻ കാലാവധി കഴിയുന്നത് വരെ സിഐഎസ്എഫിന്റെ ബംഗളൂരുവിലെ ആസ്ഥാനത്ത് തുരാനും ഡയറക്ടർ ജനറൽ ഇറക്കിയ ഉത്തരവിൽ ഉണ്ട്. നവീൻ കുമാറിന്റെ ഫ്‌ലാറ്റിൽ പരിശോധന നടത്തിയ കൊണ്ടോട്ടി പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു .കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling