നാളെ രാത്രി മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിപ്പുമായി മന്ത്രി കെ രാജന്‍
 നാളെ രാത്രി മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിപ്പുമായി മന്ത്രി കെ രാജന്‍. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങാനുള്ള തയാറെടുപ്പ് നടത്താന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. മൂന്ന് ദിവസത്തേക്ക് അവധികള്‍ റദ്ദാക്കാനും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ തന്നെ ഉദ്യോഗസ്ഥര്‍ തുടരണമെന്ന് മന്ത്രി പറഞ്ഞു

തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഒക്ടോബര്‍ 16) അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling