മാതാവിനും പേരക്കുട്ടികൾക്കും മർദ്ദനം ;ദമ്പതികൾക്കെതിരെ കേസ്

 

യുവതിയും ഭർത്താവും ആദ്യ ബന്ധത്തിലുണ്ടായ മക്കളെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുന്നത് തടയാൻ ചെന്ന മാതാവിനെയും മർദ്ദിച്ചതായി പരാതി.

കണ്ണൂർ ബർണശേരി സ്വദേശിനിയായ 55 കാരിയുടെ പരാതിയിൽ മകൾ ഷംന, ഭർത്താവ് ഷെമീം എന്നിവർക്കെതിരെ സിറ്റി പോലീസ് കേസെടുത്തു.

13 ഉം11 ഉം വയസുള്ള കുട്ടികളെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് പരാതിക്കാരിയെയും മർദ്ദിച്ചത്.

കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling