സൗജന്യ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കോഴ്സുകളുടെ ഉദ്ഘാടനം നടത്തി.

 
സൗജന്യ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കോഴ്സുകളുടെ ഉദ്ഘാടനം നടത്തി.


 കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റിന്റെയും ആഭിമുഖ്യത്തിൽ DDU - GKY പദ്ധതിയുടെ ഭാഗമായി  ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ലക്ഷ്മി ദീപ മെമ്മോറിയൽ എഡ്യൂക്കേഷൻ  സൊസൈറ്റി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലന കോഴ്സുകളുടെ ഉദ്ഘാടനം ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോക്ടർ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു. ഒപ്റ്റി ക്കൽ ഫൈബർ ടെക്നീഷ്യൻ, മൾട്ടി സ്കിൽ ടെക്നീഷ്യൻ എന്നീ കോഴ്സുകളാണ് നടത്തപ്പെടുന്നത്. മികച്ച പഠനവും തൊഴിലും ഉറപ്പുവരുത്തുന്നതാണ് ഈ കോഴ്സുകൾ. പരിശീലന കാലഘട്ടത്തിൽ പഠനോപകരണങ്ങൾ, യൂണിഫോം,  താമസം, ഭക്ഷണം, എന്നിവ തികച്ചും സൗജന്യമാണ്. മികച്ച ക്ലാസ് റൂമുകളും, ലാബ് സൗകര്യംവും, മികച്ച പരിശീലകരും നൂറ് ശതമാനം തൊഴിലും ഉറപ്പുവരുത്തുന്ന ഈ കോഴ്സ് മികച്ച പരിശീലകരുടെ നേതൃത്വത്തിലാണ് നടത്തുന്നത്.   ശ്രീ മുഹമ്മദ് റൗഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോജക്ട് ഡയറക്ടർ ശ്രീമതി ലക്ഷ്മി ദേവി അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ വി പി,ജില്ലാ പ്രോഗ്രാം മാനേജർ ജൂബിൻ പി, ചെങ്ങളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി കെ എം ശോഭന ടീച്ചർ, തുടങ്ങിയവർ ആശംസകൾ അറിയിച്ച സംസാരിച്ചു.  സ്റ്റേറ്റ് ഹെഡ്  മഷ്ഹൂർ  കൃതജ്ഞത അറിയിച്ച് സംസാരിച്ചു.  ആറുമാസം നീണ്ടുനിൽക്കുന്ന ഈ കോഴ്സുകൾ കുടുംബശ്രീയുടെ മേൽനോട്ടത്തിലാണ് നടത്തപ്പെടുന്നത്. ശ്രീകണ്ഠപുരം റോയൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ചടങ്ങിൽ നിരവധി ആളുകൾ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling