ഭൂമി തർക്കം; രാജസ്ഥാനിൽ യുവാവിനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി

 രാജസ്ഥാനിൽ യുവാവിനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. രാജസ്ഥാനിലെ ഭരത്പുരിലാണ് ദാരുണമായ സംഭവം നടന്നത്. ഭൂമി തർക്കത്തിന്റെ പേരിലാണ് യുവാവിനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. ബുധനാഴ്ച ബയാന മേഖലയിലെ അദ്ദ ഗ്രാമത്തിലാണ് സംഭവം നടന്നത്. ബഹാദൂർ അടാർ സിംഗ് എന്നിവരുടെ കുടുംബങ്ങൾ ഏറെ നാളായി നിലനിന്ന ഭൂമി തർക്കത്തിനൊടുവിലാണ് അരുംകൊല നടന്നത്.

സദാർ പൊലീസിൽ ഭൂമി തർക്കത്തിന്റെ പേരിൽ ഇരുവിഭാഗവും പരസ്പരം പരാതി നൽകിയിരുന്നു. ബഹദൂർ സിംഗിന്റെ കുടുംബം ബുധനാഴ്ച ട്രാക്ടറുമായി തർക്കഭൂമിയിൽ എത്തുകയായിരുന്നു. ഇതിനെതിരെ അടാർ സിംഗിന്റെ കുടുംബവുമായി തർക്കത്തിലേർപ്പെട്ടു. ഇതിനിടെ ഒരു യുവാവ് നിലത്തു കടന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇയാളുടെ മുകളിലൂടെ ട്രാക്ടർ ഓടിച്ചുകയറ്റുകയായിരനന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂ​ഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling