യുപിയിൽ 12 കാരിയെ 4 പേർ കൂട്ടമാനഭംഗത്തിനിരയാക്കി; 2 പ്രതികൾ അറസ്റ്റിൽ



 12 വയസ്സുകാരിയെ നാലുപേർ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നാല് പേർ തട്ടിക്കൊണ്ടുപോയ ശേഷം വനത്തിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) ഈസ്റ്റ് ആശിഷ് ശ്രീവാസ്തവ എഎൻഐയോട് പറഞ്ഞു. വീട്ടിൽ നിന്ന് അൽപം അകലെയാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരയുടെ അമ്മ പരാതി നൽകിയിട്ടുണ്ട്. പ്രതികളിലൊരാൾ മകളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യപ്പെടുത്താറുണ്ടെന്ന് ഇരയുടെ അമ്മ പരാതിയിൽ പറഞ്ഞിട്ടുണ്ടെന്നും ഡിസിപി അറിയിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ള രണ്ട് പ്രതികൾക്കായി തെരച്ചിൽ നടക്കുകയാണെന്നും ഉടൻ പിടിയിലാകുമെന്നും ഡിസിപി കൂട്ടിച്ചേർത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling