സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചു; 12-ാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ അറുത്തുമാറ്റി

 12-ാം ക്ലാസുകാരനെ പൂർവ വിദ്യാർത്ഥി അതിക്രൂരമായി മർദിച്ച ശേഷം വിരൽ അറുത്തുമാറ്റി. സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിനായിരുന്നു ക്രൂരത ശിക്ഷ. ഡൽഹിയിലെ ദ്വാരക സൗത്തിലാണ് സംഭവം.

ഒക്ടോബർ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. ആക്രമണത്തെക്കുറിച്ച് കുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. മോട്ടോർ സൈക്കിൾ ചെയിനിൽ കുടുങ്ങി വിരൽ നഷ്ടപ്പെട്ടുവെന്നാണ് എല്ലാരോടും പറഞ്ഞിരുന്നത്. വെള്ളിയാഴ്ച കുട്ടി മാതാപിതാക്കളോട് സത്യം വെളിപ്പെടുത്തിയതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സ്കൂളിന് പുറത്തുവെച്ചാണ് പ്രതിയെ കാണുന്നത്. തുടർന്ന് ഒരു പാർക്കിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെവെച്ച് ട്യൂഷൻ സെന്ററിൽ ഒപ്പം പഠിക്കുന്ന പെൺകുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മർദനം ആരംഭിച്ചു. കല്ലുകൊണ്ടായിരുന്നു മർദനം. ഇതിനിടെ വിരൽ മുറിച്ചു മാറ്റിയതായി കുട്ടി മൊഴി നൽകി.

സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആരോപണങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling