ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടന്നത് 28 വര്‍ഷം; ഒടുവില്‍ 9 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

 



ചെയ്യാത്ത കുറ്റത്തിന് നീതി നിഷേധിക്കപ്പെട്ട് ഒരാള്‍ ജയില്‍വാസം അനുവദിച്ചത് ഒന്നും രണ്ടുമല്ല നീണ്ട 28 വര്‍ഷമാണ്. ഫിലാഡല്‍ഫിയയിലെ 59കാരനായ വാള്‍ട്ടര്‍ ഒഗ്രോഡാണ് കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 28വര്‍ഷം ജയിലില്‍ കഴിഞ്ഞത്. നിരപരാധിത്വം തെളിഞ്ഞതോടെ വാള്‍ട്ടര്‍ ഒഗ്രോഡിന് 9.1 മില്യണ്‍ ഡോളര്‍ (ഏകദേശം 75,77,68000ത്തിലധികം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

1988ലാണ് കേസിനാസ്പദമായ സംഭവം. 98ജൂലൈയില്‍ നാല് വയസുകാരനായ ബാര്‍ബറ ജീന് ഹോണ്‍ എന്ന കുട്ടിയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഒഗ്രോഡിനെ അറസ്റ്റ് ചെയ്തത്. മരിച്ച കുട്ടിയുടെ അയല്‍വാസിയായിരുന്നു ഒഗ്രോഡ്. ഇയാളുടെ വീടിന് മുന്നിലുണ്ടായിരുന്ന കട്ടിലില്‍ ടെലിവിഷന്‍ ബോക്‌സില്‍ നിറച്ച നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. പിന്നാലെ ഒഗ്രോഡിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വിചാരണയില്‍ ഒഗ്രോഡിന് കോടതി വധശിക്ഷ വിധിച്ചു. ഇതിനൊടുവിലാണ് ഇയാള്‍ നിരപരാധിയെന്ന് തെളിയിക്കപ്പെട്ടത്. ഒഗ്രോഡിന്റെ ശേഷിക്കുന്ന ജീവിതത്തില്‍ ഇത്രയധികം തുക വളരെ പ്രധാനപ്പെട്ടതാണെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പൊലീസ് തന്നെ നിര്‍ബന്ധിച്ച് കുറ്റം തനിക്ക് മേല്‍ ചുമത്തുകയായിരുന്നെന്നും 28 വര്‍ഷത്തെ ജയില്‍വാസം അനുഭവിച്ച ശേഷം കോമണ്‍ പ്ലീസ് ജഡ്ജി ശിക്ഷ റദ്ദാക്കുകയായിരുന്നെന്നും വാള്‍ട്ടര്‍ ഒഗ്രേഡ് പറഞ്ഞു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling