5 കോടി ചെലവിട്ട സ്പോർട്ടിങ് ക്ലബ് പദ്ധതിക്ക് കെട്ടിട നമ്പർ നൽകുന്നില്ല; പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രവാസി വ്യവസായിയുടെ നിരാഹാരം

 




കോട്ടയം മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രവാസി വ്യവസായിയുടെ നിരാഹാര സമരം. 25 കോടി ചെലവഴിച്ച സ്പോർട്ടിങ് ക്ലബ് പദ്ധതിയ്ക്ക് കെട്ടിട നമ്പർ നൽകാത്ത നടപടിക്കെതിരെ പ്രവാസി വ്യവസായി ഷാജിമോൻ ജോർജാണ് സമരം നടത്തുന്നത്. കൈക്കൂലി വാങ്ങിയതിന് പഞ്ചായത്ത് അസി. എഞ്ചിനീയറെ വ്യവസായിയുടെ പരാതിയിൽ വിജിലൻസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

അതിന്റെ പ്രതികാര നടപടിയാണ് ഇതെന്നാണ് വ്യവസായി ഷാജിമോൻ ജോർജിന്റെ ആരോപണം. പഞ്ചായത്ത് ഭരണം സി പിഐ എം നേതൃത്വത്തിലാണ്. ക്രമക്കേടുകളുണ്ടെന്നും പരിശോധനകൾക്കുള്ള കാലതാമസമാണ് വരുന്നതെന്നുമാണ് പഞ്ചായത്ത് പ്രസിഡൻ്റ് കോമളവല്ലി വിശീകരിക്കുന്നത്.

25 വർഷമായി ഇദ്ദേഹം പ്രവാസിയായിരുന്നുവെന്നും, 90 പേർക്ക് ജോലി ലഭിക്കുന്ന സംരഭമാണിതെന്നും വ്യവസായി പറയുന്നു. പഞ്ചായത്ത് ചോദിച്ച എല്ലാ രേഖകളും കൊടുത്താണ് പെർമിറ്റ് എടുത്തിരിക്കുന്നത്. കൈക്കൂലിക്കേസിൽ പഞ്ചായത്ത് അസി. എഞ്ചിനീയറെ അറസ്റ്റ് ചെയ്തതിന്റെ വിരോധം മൂലമാണ് തന്നെ ഉന്നം വെയ്ക്കുന്നതെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling