‘ഞാനും എഴുതുന്നുണ്ട് ആത്മകഥ; അതിൽ മുഴുവനായി പറയാം, ഉണ്ടായതൊക്കെ ബാക്കി വയ്ക്കാതെ പറയാം’: കുഞ്ഞാലിക്കുട്ടി

 മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആത്മകഥ എഴുതുന്നു. മലപ്പുറത്ത് മാധ്യമങ്ങളെ കണ്ടപ്പോഴാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം അറിയിച്ചത്.കെ.എം മാണിയുടെ ആത്മകഥ വരുന്നുണ്ടല്ലോയെന്നും കോൺഗ്രസിലെ ചില ഗൂഢാലോചനകളെ കുറിച്ചും മറ്റമുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തോടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി.

‘ആത്മകഥ വായിക്കട്ടെ. മാണി സാറും, ഉമ്മൻ ചാണ്ടിയും നമ്മളുമൊക്കെയുള്ള ഒരുപാട് ചാപ്റ്ററുകളുണ്ടല്ലോ. ഞാനും എഴുതുന്നുണ്ട്. അതില് മുഴുവനായി പറയാം. ഉണ്ടായതൊക്കെ പറയാം. ബാക്കി വയ്ക്കാതെ പറയാം’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഒരു പുസ്തകമെഴുതുമ്പോൾ ഉള്ളത് ഉള്ളത് പോലെ എഴുതണമെന്നും കാരണം നമ്മൾ നമ്മളോട് തന്നെയാണ് സംസാരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാണി സാറിനേയും, ഉമ്മൻ ചാണ്ടിയെ കുറിച്ചുമെല്ലാം പുസ്തകത്തിൽ കുറേ ഉണ്ടാകും. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയെല്ലാം അതിലുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling