തമ്പാനൂരിൽ ടാറ്റൂ സെന്ററിന്റെ മറവിൽ ലഹരി കച്ചവടം; മൂന്നു ലക്ഷം രൂപയുടെ എംഡിഎംഎ പിടികൂടി
തലസ്ഥാനത്ത് വൻ എംഡിഎംഎ ശേഖരം പിടികൂടി. ടാറ്റൂ സെൻറിൻറെ മറവിൽ നടന്ന ലഹരി കച്ചവടം എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് പിടികൂടിയത്. തമ്പാനൂർ എസ്എസ് കോവിൽ റോഡിൽ പ്രവർത്തിക്കുന്ന സ്റ്റെപ്പ് അപ്പ് ടാറ്റൂ സ്റ്റുഡിയോയിൽ നിന്നും 78 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.

 രാജാജിനഗർ സ്വദേശി മജീന്ദ്രൻ,പെരിങ്ങമല സ്വദേശി ഷോൺ അജി എന്നിവർ പിടിയിൽ.എംഡിഎംഎക്ക് മൂന്നു ലക്ഷം രൂപ വില വരുമെന്ന് എക്സൈസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling