എന്റയടുത്ത് ആളാവാൻ വരരുത്’; വനിത റിപ്പോർട്ടറോട് തട്ടി കയറി സുരേഷ്​ ഗോപി

 തൃശൂർ: ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് കയർത്ത് ബിജെപി നേതാവ് സുരേഷ് ഗോപി. വനിത മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലെ ചോദ്യമാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്. ‘എന്റടുത്ത് ആളാകാൻ വരരുതെന്ന് ’ ഉച്ചത്തിൽ മാധ്യമ പ്രവർത്തകയോട് ബിജെപി നേതാവ് തട്ടി കയറി. തുടർന്ന് സംസാരിക്കണമെങ്കിൽ ആ മാധ്യമപ്രവർത്തകയെ അവിടെ നിന്നും മാറ്റണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

തൃശുരിൽ ഗരുഡൻ സിനിമ കണ്ടറിങ്ങിയ സുരേഷ് ഗോപിയുടെ പ്രതികരണം തേടി എത്തിയപ്പോഴാണ് സംഭവം. റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തകയോടാണ് കയർത്തത്. ഇവരോട് പോകാൻ പറയൂ എന്നും പറഞ്ഞു. മീഡിയാവണിലെ മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ സുരേഷ് ഗോപിക്കെതിരായ കേസിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് എന്റടുത്ത് ആളാകാൻ വരരുതെന്ന് കയർത്തത്. കോടതിയാണ് തീരുമാനിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling