ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചെലവഴിച്ച കേസില്‍ ഹര്‍ജി പരിഗണിക്കും

 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചെലവഴിച്ച കേസില്‍ ലോകായുക്ത ഫുൾ ബെഞ്ച് ഇന്ന് ഹര്‍ജി പരിഗണിക്കും. ഹർജി നൽകിയത് 2018 ലാണ്. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ് അടങ്ങുന്ന ബെഞ്ചാണ് വിധി പറയുക. വിധി പറയുന്നതിൽ നിന്ന് ഉപലോകായുക്തമാരെ ഒഴിവന്നണമെന്ന ഹർജിയും ഇന്ന് പരിഗണിക്കുന്നുണ്ട്.

എംഎല്‍എ കെ.കെ രാമചന്ദ്രന്‍, ഉഴവൂര്‍ വിജയന്‍, കോടിയേരി ബാലകൃഷ്ണന് അകമ്പടി സേവിക്കുന്നതിനിടെ അപകടത്തില്‍ മരണപ്പെട്ട പൊലീസുകാരന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം നല്‍കിയിരുന്നു. ഇത് ചട്ട ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയാണ് കോടതി പരിഗണിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling